Uncategorized
പത്തനംതിട്ട അപകടം; അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത് അടുത്തിടെ; ദുരന്തം തേടിയെത്തിയത് മലേഷ്യക്ക് പോയി മടങ്ങും വഴി
പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത് അടുത്തിടെ. വിവാഹത്തിന് ശേഷം മലേഷ്യക്ക് പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. നവംമ്പർ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. നിഖിൽ ഈപ്പൻ മത്തായി കാനഡയിൽ ജോലി ചെയ്ത് വരികയായിരുന്നു.
അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അനു മരിച്ചത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്. അനുവും നിഖിലും വിവാഹശേഷം മലേഷ്യയക്കും സിംഗപ്പൂരും ട്രിപ്പ് പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു. ബിജു പി ജോർജ് (അനുവിന്റെ പിതാവ്), മത്തായി ഈപ്പൻ (നിഖിലിന്റെ പിതാവ്) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേർ. ഇവർ അനുവിനെയും നിഖിലിനെയും വിമാനത്താവളത്തിലെത്തി കൂട്ടാനായി എത്തിയതായിരുനന്നു. വീട്ടിലേക്ക് മടങ്ങും വഴിയാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടം സംഭവിച്ചത്.