Uncategorized
തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി
തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
പാലിയോട് ചെന്നക്കാട് വീട്ടില്‍ അനു- ജിജിലാല്‍ ദമ്പതികള്‍ കഴിഞ്ഞ നവംബറിലാണ് കുഞ്ഞിനായി പാലിയോട് വാര്‍ഡിലെ അങ്കണവാടിയില്‍ അമൃതം പൊടി വാങ്ങിയത്. കഴിഞ്ഞ ദിവസം അമൃതം പൊടി പൊട്ടിച്ച് ഉപയോഗിക്കാന്‍ നോക്കിയപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്.
കഴിഞ്ഞ അഞ്ചുമാസത്തോളമായി കുഞ്ഞിന് നല്‍കാന്‍ പാലിയോട് വാര്‍ഡില്‍ അങ്കണവാടിയില്‍ നിന്നാണ് അമൃതം പൊടി വാങ്ങിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. സംസ്ഥാനത്ത് ഇതിനുമുമ്പും അമൃതം പൊടിയില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയിട്ടുണ്ട്.