മെക് 7 പ്രവർത്തനം സംബന്ധിച്ച സംശയങ്ങൾ; അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം
മെക് 7 പ്രവർത്തനം സംബന്ധിച്ച സംശയങ്ങളിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംവിധാനം ഹൈജാക്ക് ചെയ്തെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നു. വിഷയത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മെക് 7 പെട്ടെന്ന് വളർന്നത് അന്വേഷണപരിധിയിൽ. മലബാർ മേഖലയിൽ മെക് 7 പ്രവർത്തനം വ്യാപകമാകുന്നതായും പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. മെക് സെവന് പിന്നിൽ മതരാഷ്ട്രവാദികളെന്ന് CPIM കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനൻ ട്വന്റിഫോറിനോട് പറഞ്ഞു. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെന്നും പിന്നിൽ തീവ്രവാദസംഘടനകൾ കടന്നുകൂടിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ജാഗ്രത വേണമെന്ന് പി മോഹനൻ പറഞ്ഞു.
മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തിയിരന്നു. മെക് സെവന് പിന്നിൽ ചതിയെന്നും, അതിൽ സുന്നികൾ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.എ ന്നാൽ ആരോപണം തള്ളുകയാണ് മെക് സെവൻ സ്ഥാപകൻ സ്വലാഹുദീൻ. എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതാണ് കൂട്ടായ്മ എന്നാണ് വിശദീകരണം.