Uncategorized

‘​ഗേറ്റ് ചാടാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തിക്കയറി മരിച്ചതാകാം’; ​മം​ഗളവനത്തിലെ മൃതദേഹം, സൂചന ലഭിച്ചതായി പൊലീസ്

കൊച്ചി: കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം മം​ഗളവനത്തിൽ കണ്ടെത്തിയ മൃതദേ​ഹം തമിഴ്നാട് സ്വദേശിയുടേതെന്ന് സൂചന ലഭിച്ചതായി പൊലീസ്. മരിച്ചയാൾ സ്ഥിരം റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ പലപ്പോഴും വസ്ത്രമില്ലാതെ നടക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്തിയിട്ടല്ല. ഇയാൾ ധരിച്ചിരുന്ന പാന്റ് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. എൻഐഒ കെട്ടിടത്തിന്റെ ​ഗേറ്റിൽ കൊരുത്ത നിലയിലായിരുന്നു മൃതദേഹം. സുരക്ഷാ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button