Uncategorized
കൂട്ടബലാത്സംഗക്കേസിൽ ബിജെപി എംഎൽഎക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്
അതേസമയം, കോടതി ഉത്തരവിൻ്റെ പകർപ്പ് ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു. ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചുകഴിഞ്ഞാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഉചിതമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിടപാടിൽ പറഞ്ഞ തുകയായ 16.5 കോടി രൂപയുടെ 40 ശതമാനം എംഎൽഎ നൽകിയില്ലെന്നും പരാതിപ്പെട്ടപ്പോൾ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും ബന്ധുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നും കരാറിലൊപ്പിടാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു.
ഭൂമി മറ്റൊരു ബിൽഡർക്ക് വിൽക്കാൻ ശ്രമിച്ചപ്പോൾ എംഎൽഎയുടെ ആളുകൾ അനുവദിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. മൂന്ന് ദിവസത്തോളം പൊലീസ് കസ്റ്റഡിയിൽ വെച്ചെന്നും മർദിച്ചെന്നും ഹർജിക്കാരൻ പറയുന്നു.