Uncategorized
പനയമ്പാടം അപകടം: ‘ഇത് തനിക്ക് പറ്റിയ പിഴവാണ്’; കുറ്റം സമ്മതിച്ച് ലോറി ഡ്രൈവർ പ്രജീഷ് ജോൺ,നരഹത്യക്ക് കേസെടുത്തു
പാലക്കാട്: പനയമ്പാടത്ത് ലോറി പാഞ്ഞുകയറി 4 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. മനപൂർവ്വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയത്. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസ്. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്ത് പ്രശ്നം പരിഹരിക്കാനായി കളക്ടറുടെ നേതൃത്വത്തിൽ യോഗം തുടങ്ങി.
മന്ത്രി കെ കൃഷ്ണൻകുട്ടി, കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി, പ്രാദേശിക നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മലപ്പുറം എസ്പി ആർ വിശ്വനാഥ്, എഡിഎംപി സുരേഷ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ആദ്യം ഉദ്യോഗസ്ഥതല യോഗം നടന്ന ശേഷമായിരിക്കും മറ്റു യോഗം നടക്കും. ഇതിന് ശേഷം നാട്ടുകാരുടെ പരാതികൂടി കേൾക്കും.