Uncategorized

‘പല റോഡുകളും ഡിസൈൻ ചെയ്യുന്നത് ​ഗൂ​ഗിൾ മാപ്പ് നോക്കി, എൻജിനീയർമാർക്ക് റോളില്ല’; ആരോപണവുമായി ​ഗണേഷ് കുമാർ

ദില്ലി: പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ് കുമാർ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ​ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞു. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാരാണെന്നും ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദ​ഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസൈന്‍ ചെയ്യുമ്പോൾ റോഡരികില്‍ വീടുണ്ടോ വഴിയുണ്ടോ എന്നൊന്നും പരി​ഗണിക്കില്ല. വളവ്, കയറ്റം, ഇറക്കം എന്നിവയൊന്നും ശ്രദ്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോ‍ഡുകളിലെ ബ്ലൈന്‍ഡ് സ്പോട്ടുകള്‍ കണ്ടെത്തി പട്ടിക നൽകാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button