Uncategorized
‘ഞങ്ങള്‍ സിപ്പഅപ്പും വാങ്ങി വരുകയായിരുന്നു, കുഴിയിലേക്ക് വീണത് കൊണ്ട് രക്ഷപ്പെട്ടു’; ഞെട്ടൽ മാറാതെ അജ്ന

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്തുണ്ടായ ലോറി അപകടത്തിൽ കണ്‍മുന്നിൽ വെച്ച് ഉറ്റ സുഹൃത്തക്കളായ നാലു പേര്‍ മരിച്ചതിന്‍റെ ഞെട്ടലിൽ മാറാതെ അജ്ന ഷെറിൻ. അപകടത്തിൽ തലനാരിഴയ്ക്കാണ് അജ്ന ഷെറിൻ രക്ഷപ്പെട്ടത്. മറ്റൊരു വാഹനം ഇടിച്ചാണ് ലോറി മറിഞ്ഞതെന്നും അപകടം ഉണ്ടായപ്പോള്‍ താൻ കുഴിയിലേക്ക് വീണതിനാലാണ് രക്ഷപ്പെട്ടതെന്നും അജ്ന ഷെറിൻ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റു നാലുപേരും ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. കുഴിയിൽ നിന്ന് പിന്നീട് എങ്ങനെയൊക്കെയൊ കയറി സമീപത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും അജ്ന ഷെറിൻ പറഞ്ഞു.