Uncategorized
സിമന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച്; ഡ്രൈവർ കസ്റ്റഡിയിൽ; വിദ്യാർഥിനികളുടെ സംസ്കാരം ഇന്ന്
പാലക്കാട് പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം. മറ്റൊരു ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീണു. അപകടകാരണം വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമെന്ന് നിഗമനം. സംഭവത്തിൽ ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നാല് വിദ്യാർഥികളുടെ സംസ്കാരം ഇന്ന്ന്ന്ടക്കും.