Uncategorized
മദ്യ ലഹരിയിൽ റെയിൽവെ ട്രാക്കിലൂടെ കാറോടിച്ചത് ഒരു കിലോമീറ്ററോളം, ട്രെയിൻ സർവീസുകൾ മണിക്കൂറുകളോളം താറുമാറായി
ന്യൂയോർക്ക്: മദ്യ ലഹരിയിൽ റെയിൽവെ ട്രാക്കിലൂടെ കാറോടിച്ച യുവാവ് റെയിൽ ഗതാഗതം താറുമാറാക്കി. ന്യൂയർക്കിലെ ബ്രൂക്ലിനിൽ നടന്ന സംഭവം ന്യൂയോർക്ക് പോസ്റ്റ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കിലോമീറ്ററോളം ട്രാക്കിലൂടെ കാറുമായി മുന്നോട്ടു നീങ്ങിയ ഇയാൾ ട്രാക്കുകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. വാഹനത്തിനും കാര്യമായ തകരാറുകളുണ്ട്. എന്നാൽ ആർക്കും പരിക്കേറ്റിട്ടുണ്ട്.
ന്യൂയോർക്കിലെ ലോങ് ഐലന്റ് റെയിൽ റോഡ് ട്രാക്കിലൂടെയാണ് 40കാരനായ ബസിലിയോ ഹിദൽഗോ എന്നയാൾ കാറോടിച്ചത്. എൽമണ്ട് യുബിഎസ് അരീന സ്റ്റേഷന് സമീപത്തു നിന്ന് ആരംഭിച്ച ഈ സാഹസിക ഡ്രൈവിങ് ഒരു കിലോമീറ്ററോളം മുന്നോട്ട് നീങ്ങി. കറുത്ത നിറത്തിലുള്ള ഹോണ്ട എസ്.യു.വി കാർ റെയിൽവെ ട്രാക്കിലൂടെ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബെല്ലെറോസ് സ്റ്റേഷന് സമീപം കാർ നിന്നു.