Uncategorized

ദർശനത്തിനെത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിന് സംവിധാനം വേണം, പമ്പയിൽ അതിനുള്ള ക്രമീകരണം ഒരുക്കണം; ഹൈക്കോടതി

ശബരിമലയിൽ ദർശനത്തിനെത്തുന്ന ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക് ഡോളി സർവ്വിസ് സംവിധാനം വേണമെന്ന് ഹൈക്കോടതി. പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണം. ശാരീരികാവശതയുള്ളവരുടെ വാഹനങ്ങൾ നിലയ്ക്കൽ പിന്നിടുമ്പോൾ പമ്പയിലേക്ക് പൊലീസ് വിവരങ്ങൾ കൈമാറണമെന്നും തുടർന്ന് പമ്പയിൽ ഡോളിയ്ക്കായുള്ള ക്രമീകരണങ്ങളും ഒരുക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

അതേസമയം, ശബരിമലയിൽ തീർത്ഥാടനത്തിരക്ക് തുടരുകയാണ്. രാവിലെ 9ത് മണി വരെ 30000 ലധികം തീർത്ഥാടകർ ദർശനം നടത്തി.സ്പോട്ട് ബുക്കിംഗ് തീർത്ഥാടകരുടെ എണ്ണം 5000 കടന്നു.എന്നാൽ ഇന്നലെ ഭക്തജന തിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 70,000 ത്തിൽ അധികം ഭക്തജനങ്ങൾ മാത്രമാണ് ഇന്നലെ ദർശനം നടത്തിയത് . കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം 85000 കടന്നിരുന്നു. പരമ്പരാഗത കാനനപ്പാത വഴി എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിച്ചതോടെ പുൽമേട് അടക്കം കനത്ത സുരക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്തജന തിരക്ക് വർധിക്കുന്നതിനനുസരിച്ച് വരുമാനത്തിലും വർദ്ധനവുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button