Uncategorized

ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം, ബെംഗളൂരുവിൽ ടെക്കി ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ബെംഗളൂരു: ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാവാതെ ബെംഗളൂരുവിൽ ഐ ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അതുൽ സുഭാഷ് എന്ന 34 കാരനാണ് ജീവനൊടുക്കിയത്. യുപി സ്വദേശിയാണ് മരിച്ച അതുൽ സുഭാഷ്. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവിന്‍റെ ആത്മഹത്യ.

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. അതുലിന്റെ കുടുംബത്തിൻ്റെ പരാതിയിൽ ഭാര്യക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button