Uncategorized

വഖഫ് ഭൂമി വിഷയം; കുഞ്ഞാലിക്കുട്ടിയേയും സാദിഖലി തങ്ങളേയും വിമര്‍ശിച്ച് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ മുസ്ലീം ലീഗിലെ ഭിന്നത തെരുവിലേക്ക്. ലീഗ് ഹൗസിന് മുന്നില്‍ കെ എം ഷാജി വിഭാഗത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സാദിഖലി തങ്ങളേയും പി കെ കുഞ്ഞാലിക്കുട്ടിയേയും ഉള്‍പ്പെടെ വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍.മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് വിമര്‍ശിച്ചും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പരോക്ഷമായി വിമര്‍ശിച്ചും കെഎം ഷാജിയ്ക്ക് അനുകൂലവുമാണ് പോസ്റ്റര്‍. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം പോസ്റ്ററില്‍ പരാമര്‍ശിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കയ്യിലെ കളിപ്പാവയാകരുതെന്നും മുശാവറ,വഖഫ് സ്വത്ത് കട്ടെടുത്ത വരെയും കൂട്ടുനിന്നവരെയും സമുദായം വെറുതെ വിടില്ലെന്നും പോസ്റ്ററില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button