Uncategorized

കണിച്ചാർ പഞ്ചായത്ത് ആര് ഭരിക്കും; ഇന്ന് അറിയാം

കൊളക്കാട് : കണിച്ചാർ പഞ്ചായത്ത് ഭരണം എൽ. ഡി. എഫ് നിലനിർത്തുമോ, അതല്ല യു. ഡി. എഫ് തിരിച്ചു പിടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പഞ്ചായത്തിലെ ചെങ്ങോം വാർഡിൽ
ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 76.4%
പോളിംഗ് നടന്നുവെന്നാണ് പ്രാഥമിക
കണക്കുകൾ. 1162 വോട്ടർമാരിൽ 888 പേർ
ഓടപ്പുഴ ഗവ. എൽ.പി. സ്‌കൂളിലെ
പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തി.
എൽ. ഡി. എഫിലെ രതീഷ് പൊരുന്നൻ,
യു.ഡി .എഫിലെ സിന്ധു ചിറ്റേരി,
എൻ.ഡി.എയുടെ സിന്ധു പവി
എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.
കോൺഗ്രസ് റിബൽ പി.സി.റിനീഷ്, അപര
സ്ഥാനാർഥി സിന്ധു എന്നിവരും മത്സര
രംഗത്തുണ്ട്. എൽ.ഡി.എഫിന് ഏഴും യു.
ഡി. എഫിന് ആറും അംഗങ്ങളാണ് ഉള്ളത്.
സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന്
എൽ.ഡി. എഫ് അംഗം വി.കെ.ശ്രീകുമാർ
രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ്
വേണ്ടി വന്നത്. ഈ വാർഡിലെ വിജയം
ഇരു മുന്നണിക്കും നിർണായകമാണ്.
വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന്
തൊണ്ടിയിൽ സെയ്ൻ്റ് ജോൺസ്
യു.പി.സ്കൂളിൽ നടക്കും.എൽ. ഡി. എഫ്
വിജയിച്ചാൽ പഞ്ചായത്ത് ഭരണം
ആന്റണി സെബാസ്റ്റ്യന് നിലനിർത്താം.
മറിച്ചാണെങ്കിൽ നഷ്ട‌പ്പെട്ട ഭരണം
യു.ഡി.എഫിനൊപ്പമാവും. 11 മണിയോടെ
ഫലം അറിയാനാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button