Uncategorized

വാടകമുറി ചോദിച്ചെത്തിയ യുവാവ് 74കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് രണ്ടരപ്പവൻ സ്വർണമാല കവർന്നു

മാന്നാർ: കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു. മാന്നാർ കൂട്ടംപേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് സമീപം സദൻ ഹെയർ സ്റ്റൈൽ എന്ന സ്ഥാപനം നടത്തുന്ന കുളഞ്ഞിക്കാരാഴ്മ വേളൂർ തറയിൽ സദാശിവന്റെ (74) സ്വർണ മാലയാണ് മോഷ്ടാവ് അപഹരിച്ചത്. ഇന്നലെ വൈകിട്ട് 7.30ഓടെ ഒറ്റയ്ക്കിരിക്കുമ്പോൾ കടയ്ക്കുള്ളിലേക്ക് കയറി വന്നയാൾ വാടക മുറി അന്വേഷിക്കുന്നതിനിടയിൽ സദാശിവന്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തിൽ കിടന്ന രണ്ടരപ്പവൻ തൂക്കമുള്ള സ്വർണമാല കവർന്ന് കടന്നു കളയുകയായിരുന്നു. മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സദാശിവൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button