Uncategorized
യുടേൺ എടുത്ത ബസിനെ പിന്നാലെ വന്ന ലോറി ഇടിച്ച് തെറിപ്പിച്ചു,10 യാത്രക്കാർക്ക് പരിക്ക്; അപകടം ശ്രീപെരുംപുത്തൂരിൽ
ചെന്നൈ: തമിഴ്നാട് ശ്രീപെരുംപുത്തൂരിൽ നടന്ന വാഹനാപകടത്തിൽ 10 പേർക്ക്. സ്വകാര്യ കമ്പനിയുടെ ബസും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. തണ്ടലം ജംഗ്ഷനിൽ യൂ ടേണിന് ശ്രമിക്കുമ്പോൾ പിന്നിലൂടെ വന്ന ലോറി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. ഇവരെ ശ്രീപെരുംപുത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ചെന്നൈ- ബെംഗളൂരു ദേശീയപാതയിൽ ഏറെസമയം ഗതാഗത തടസ്സമുണ്ടായി.
ബസിലുണ്ടായിരുന്ന 9 പേർക്കും റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചയാളാണ് അപകടത്തിൽ പെട്ട ബസ് ഇയാളുടെ ദേഹത്തേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്.