Uncategorized
കേളകത്ത് വാഹന പരിശോധനയ്ക്കിടെ എസ് ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായി പരാതി
കേളകം: വാഹന പരിശോധനയ്ക്കിടെ എസ് ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായി പരാതി. വാഹനം പരിശോധിക്കുകയായിരുന്ന കേളകം എസ് ഐ വി.വി ശ്രീജേഷ്, എഎസ്ഐ സുഭാഷ്, എസ്എച്ച്ഒ ഷൈബേഷ് എന്നിവരെ മഞ്ഞളാംപുറത്തു നിന്നും കൊളക്കാട് കാറിൽ പോവുകയായിരുന്ന പൂളക്കുറ്റി സ്വദേശി മറ്റത്തിൽ നിപു ആണ് ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മുക്കാലോടെ നെല്ലിക്കുന്ന് ക്രിസ്ത്യൻ പള്ളിക്ക് സമീപത്തുവച്ച് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ആണ് കേസ്.
കാർ ഡ്രൈവറുടെ പേരും വിവരവും ചോദിക്കുന്നതിനിടയിൽ ആയിരുന്നു ആക്രമണം. സംഭവത്തിൽ പ്രതിയുടെ കാറും മൊബൈൽഫോണും പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി.