Uncategorized
വൈദ്യുതി ചാർജ് വർദ്ധനക്കെതിരായ മാർച്ചിനിടെ കേരള കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
തൊടുപുഴ: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ നടന്ന കെഎസ്ഇബി ഓഫീസ് മാർച്ചിനിടെ കേരള കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയായിരുന്നു സംഭവം. കുഴഞ്ഞുവീണ ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.