Uncategorized
ദൃഷാനയുടെ അപകടം: പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാൻ ഊര്‍ജിത ശ്രമം, നാട്ടിലെത്തി കീഴടങ്ങുമെന്ന് പൊലീസ് നിഗമനം
കോഴിക്കോട്: വടകരയില്‍ ഒമ്പത് വയസുകാരിയെ കാറിടിച്ച് വീഴ്ത്തി അബോധാവസ്ഥയിലാക്കിയ പ്രതി പുറമേരി സ്വദേശി ഷെജീലിനെ ദുബായിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. അധികം വൈകാതെ തന്നെ ഇയാള്‍ നാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിക്കെതിരെ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തണമെന്നും ഭാര്യക്കെതിരെയും കേസെടുക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു.