Uncategorized
വടകര കാർ അപകടം; പ്രതിയുടെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് ദൃഷാനയുടെ കുടുംബം
കോഴിക്കോട് വടകരയിലെ അപകടത്തിൽ 9 വയസുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം. വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ ഉടൻ നാട്ടിലെത്തിക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു.
ഫെബ്രുവരി 17 ന് രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തിൽ 62 കാരി ബേബിക്ക് ദാരുണാന്ത്യം സംഭവിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയു ചെയ്തു. പത്ത് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് കണ്ടെത്തി. ഷെജീലും കുടുംബവും ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും കടുത്ത ശിക്ഷ വേണമെന്നുമാണ് ദൃഷാനയുടെ കുടുംബം വ്യക്തമാക്കുന്നത്.10 മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ കോമയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി വലയുകയാണ് കുടുംബം.