Uncategorized
നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു, 60കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത 60 കാരൻ പിടിയിൽ. ചിറയിൻകീഴ് സ്വദേശി ഉദയകുമാറാണ് പിടിയിലായത്. കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചങ്ങാത്തം കൂടിയാണ് ബലാല്‍സംഗം ചെയ്തത്. കേസില്‍ ഇയാള്‍ ഒളിവില്‍ ആയിരുന്നു. നാല് പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഗം, പണം തട്ടിയെടുക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 11 കേസുകൾ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.