Uncategorized

പരസ്യകമ്പനിയിൽ ജോലി വാ​ഗ്ദാനം, എത്തിച്ചത് സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ; പണവും തട്ടിച്ചു; പ്രതി അറസ്റ്റില്‍

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മേലെ പട്ടാമ്പി സ്വദേശി നസറുദ്ദീൻ ഷായെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് മടങ്ങവെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തായ്‌ലൻഡിലെ പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ തട്ടിപ്പുസംഘം കബളിപ്പിച്ചത്. തായ്‌ലൻഡിലേക്ക് യാത്ര തിരിച്ച യുവാക്കളിൽ നിന്ന് ഒന്നരലക്ഷം രൂപയും സംഘം കൈപ്പറ്റിയിരുന്നു. എന്നാൽ തായ്‌ലൻഡിനു പകരം കംബോഡിയയിലെ സൈബർ തട്ടിപ്പു കേന്ദ്രത്തിലേക്കാണ് യുവാക്കളെ എത്തിച്ചത്. സംഘത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയവരാണ് പരാതി നൽകിയത്. പ്രതിക്കെതിരെ കേരളത്തിലെ മറ്റു ജില്ലകളിലും സമാനരീതിയിലുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button