Uncategorized

പ്രവാസി ലീഗൽ സെൽ നാഷണൽ കോർഡിനേറ്ററായി അഡ്വ: ബേസിൽ ജെയ്സൺ ചുമതലയേറ്റു

പ്രവാസി ലീഗൽ സെൽ നാഷണൽ കോർഡിനേറ്ററായി അഡ്വ: ബേസിൽ ജെയ്സൺ ചുമതലയേറ്റു. സുപ്രീം കോടതി അഭിഭാഷകനായ ഇദ്ദേഹം പല മനുഷ്യാവകാശ സംഘടനകളിലും സേവനമനുഷ്ടിക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. ലോകത്തെ മിക്ക രാജ്യങ്ങളിലും ചാപ്റ്ററുകളുള്ള പി എൽ സി യുടെ ഇന്ത്യയിലെ നാഷണൽ കോർഡിനേറ്ററായിട്ടാണ് അഡ്വ: ബേസിൽ ജെയ്സൺ ചുമതലയേറ്റെടുത്തത്. പൂനെ സാവിത്രിഭായ് ഫുലെ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമപഠനം പൂർത്തിയാക്കിയതിനു ശേഷം, സുപ്രീം കോടതി ജസ്റ്റിസ്‌ അഭയ് എസ് ഓക്ക, അഡ്വ ഗീത ലുത്ര മുതലായ പ്രശസ്ത സീനിയർ അഭിഭാഷകരുടെയും ഓഫീസുകളിൽ ജോലി ചെയ്ത് നിയമ പരിജ്ഞാനം നേടിയുണ്ട്. ഇരിട്ടി വള്ളിത്തോട് സ്വദേശിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button