Uncategorized
പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി ജീവനൊടുക്കിയ നിലയില്‍
കൊല്ലം: കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊട്ടിയം സ്വദേശി ലാലുവിനെയാണ് സർജിക്കൽ വാർഡിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇയാൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രോഗിയുടെ കൂട്ടിരിപ്പിനായി എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം. ഇതിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് രാവിലെ 8.30യോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.