Uncategorized

ബഹിരാകാശ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഒമാൻ; ആദ്യ പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണം വിജയകരം

മസ്കറ്റ്: ഒമാന്‍റെ ആദ്യ പരീക്ഷണാത്മക റോക്കറ്റ് ദുകം-1 വിജയകരമായി വിക്ഷേപിച്ചു. റോക്കറ്റ് വിക്ഷേപണത്തോടെ ഒമാന്‍ ബഹിരാകാശ മേഖലയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.
ഗതാഗത, ആശയവിനിമയ, സാങ്കേതിക വിദ്യ മന്ത്രാലയവുമായി സഹകരിച്ച് നാഷണല്‍ സ്പേസ് സര്‍വീസ് കമ്പനി (നാസ്കോം) ആണ് വിക്ഷേപണം നടത്തിയത്. ദുകം ഇത്തലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സില്‍ നിന്ന് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10.05നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

ബുധനാഴ്ചയാണ് റോക്കറ്റ് വിക്ഷേപണം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മോശം കാലാവസ്ഥയെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ലോഞ്ചിങ്ങിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 123 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള റോ​ക്ക​റ്റി​ന് 6.5 മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്. സെ​ക്ക​ൻ​ഡി​ൽ 1530 മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഉ​യ​രാനാകും. 2025ൽ ​മൂ​ന്ന് ‍ വി​ക്ഷേ​പ​ണ​ങ്ങ​ൾ കൂ​ടി ഒ​മാ​ൻ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. ഒമാനി സ്‌പേസ് കമ്പനിയായ നാഷനൽ എയ്‌റോസ്‌പേസ് സർവീസസ് കമ്പനി (നാസ്‌കോം) ആണ് ഇത്തലാക്ക് സ്‌പേസ് പോർട്ടിന് നേതൃത്വം നൽകിയത്. മിന മേഖലയിലെ ആദ്യ സ്‌പേസ് പോർട്ടാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button