Uncategorized
പാലക്കാട് കരിമ്പയിൽ ജോലിക്കിടെ സിഐടിയു തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
പാലക്കാട്: ചുമട്ടു തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. പാലക്കാട് കരിമ്പ പടിഞ്ഞാക്കര സ്വദേശി ചന്ദ്രനാണ് മരിച്ചത്. പള്ളിപ്പടിയിൽ ഇന്ന് ഉച്ചയോടെ റബ്ബ൪ നഴ്സറിയിൽ നിന്നും റബ്ബ൪ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കരിമ്പ പളളിപ്പടിയിലെ സിഐടിയു യൂണിറ്റിലെ തൊഴിലാളിയാണ് മരിച്ച ചന്ദ്രൻ.