Uncategorized
പാക് ഏജൻസിയുമായി സഹകരിച്ച് കോസ്റ്റ് ഗാർഡിൻ്റെ ദൗത്യം; മുങ്ങിത്താണ കപ്പലിൽ നിന്ന് 12 ഇന്ത്യാക്കാരെ രക്ഷിച്ചു
മുംബൈ: ചരക്ക് കപ്പൽ മുങ്ങി അപകടത്തിൽ പെട്ട 12 ഇന്ത്യക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. പാക്കിസ്ഥാൻ മാരിടൈം സുരക്ഷാ ഏജൻസിയുമായി സഹകരിച്ച് ആയിരുന്നു ദൗത്യം. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തേക്ക് പോയ കപ്പലാണ് അപകടത്തിൽ പെട്ടത്. പാക്കിസ്ഥാൻ്റെ തീര പരിധിയിൽ വച്ചാണ് കപ്പൽ മുങ്ങിയത്. രക്ഷപ്പെടുത്തിയ 12 കപ്പൽ ജീവനക്കാരെയും സുരക്ഷിതരായി പോർബന്തർ തീരത്ത് എത്തിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.