Uncategorized

ആലപ്പുഴ അപകടം: ഷാമിൽ ഖാന് 1000 രൂപ വാടക നൽകി; വാഹന ഉടമക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടിയെടുക്കും

ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാനെതിരെ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. വാഹനം നൽകിയത് വാടകക്കാണെന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. വാടകയായ 1000 രൂപ വിദ്യാർത്ഥിയായ ഗൗരിശങ്കർ വാഹന ഉടമ ഷാമിൽഖാന് ഗൂഗിൾ പേ ചെയ്ത് നൽകിയതായി വ്യക്തമായിട്ടുണ്ട്. പോലീസും മോട്ടോർ വാഹനവകുപ്പും ബാങ്കിൽ നിന്ന് പണമിടപാട് വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാടക വാങ്ങിയല്ല കാർ നൽകിയതെന്നായിരുന്നു ഷാമിൽ ഖാന്റെ ആദ്യമൊഴി.

വാഹന ഉടമ ഷാമിൽ ഖാന് റെൻ്റ് ക്യാബ് ലൈസൻസ് ഇല്ലെന്നും വാഹനത്തിൻ്റെ ആർസി ബുക്ക് ക്യാൻസൽ ചെയ്യുമെന്നും ആലപ്പുഴ ആർടിഒ അറിയിച്ചു. ഷാമിൽഖാൻ്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു. വാഹനത്തിന് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്ന് വാഹനം ഓടിച്ച ഗൗരി ശങ്കർ മൊഴി നൽകിയിരുന്നു. അതിനിടെ വിദ്യാർത്ഥികൾ വണ്ടാനത്തെ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 500 രൂപയ്ക്ക് ഇന്ധനം നിറച്ചു നിറച്ച ശേഷമാണ് കാത്തുനിന്ന സുഹൃത്തുക്കളെ കയറ്റാൻ ഇവർ പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button