എഴുത്തുകാരനും ചരിത്രപണ്ഡിതനുമായ എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ(96) അന്തരിച്ചു. ഒറ്റപാലത്തിനടുത്ത് കോതകുർശിയിലായിരുന്നു താമസം. വിദ്യാഭ്യാസ വിദഗ്‌ധൻകൂടിയായിരുന്ന അദ്ദേഹം എം.ആർ.സി. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളാണ്. മാധ്യമപ്രവർത ചന്ദ്രശേഖരൻ തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിൽ ആരംഭിച്ച നവജീവൻ മാസികയുടെ എഡിറ്ററായിരുന്നു.
കുറച്ചുകാലം മാതൃഭൂമിയിലും ജോലി ചെയ്തു. “മലയാളനോവൽ ഇന്നും ഇന്നലെയും’ എന്ന പുസ്‌തകത്തിന് 2010-ൽ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിൻ്റെ ചരിത്രം, എന്റെ ജീവിതകഥയിലെ എൻ.വി. പർവ്വം, കമ്യൂണിസം ചില തിരുത്തലുകൾ, ഉഴുതുമറിച്ച പുതുമണ്ണ്, ജോസഫ് മുണ്ടശ്ശേരി: വിമർശനത്തിൻ്റെ പ്രതാപകാലം, ഗ്രന്ഥപൂജ, ലഘുനിരൂപണങ്ങൾ, ഗോപുരം, സത്യവും കവിതയും, നിരൂപകന്റെ രാജ്യഭാരം തുടങ്ങി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.