Uncategorized

ഈ വർഷം ഒക്ടോബർ വരെ 40821 അപകടങ്ങൾ, പൊലിഞ്ഞത് 3168 ജീവൻ, 45657 പേർക്ക് പരിക്ക്; കണക്കുകളിങ്ങനെ…

തിരുവനന്തപുരം: ജനസംഖ്യാനുപാതികമായി കേരളം രാജ്യത്തിന്റെ 2.5 ശതമാനം മാത്രമാണെന്നിരിക്കെ, വാഹനസാന്ദ്രതയിൽ ദേശീയ ശരാശരിയിൽ 4.5 ആണ് കേരളത്തിലെ കണക്ക്. 36000ത്തോളം അപകടങ്ങളാണ് ഓരോ വർഷവും ശരാശരി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 4200 ആണ് മരണങ്ങളുടെ കണക്ക്. അപകടക്കണക്കിൽ കേരളം എത്രത്തോളം മുൻപന്തിയിലാണെന്നതിന്റെ ശരാശരി കണക്കുകൾ മാത്രമാണിത്. ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്. 2022 ലെ കണക്കിൽ കേരളം തമിഴ്നാടിനും മധ്യപ്രേദശിനും പിന്നിൽ മൂന്നാമതായിരുന്നു.

കേരള പൊലീസിന്റെ കണക്ക് അനുസരിച്ച് ഈ വർഷം ഒക്ടോബർ വരെ സംസ്ഥാനത്ത് നടന്നത് 40821 അപകടങ്ങൾ. അതിൽ പൊലിഞ്ഞത് 3168 ജീവൻ, 45657 പേർക്ക് പരിക്കേറ്റു. 2016 മുതലുള്ള കണക്കെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടന്ന വർഷമാണ് 2023. ആകെ 48091 അപകടങ്ങൾ. മരിച്ചത് 4080 പേർ. ഇവയിൽ 27929 എണ്ണവും ഡ്രൈവറുടെ പിഴവ് മൂലമാണെന്ന് പറയുന്നു കേരള പൊലീസിന്റെ കണക്ക്. അങ്ങനെ മാത്രം പൊലിഞ്ഞത് 2292 ജീവൻ. എതിർവാഹനത്തിലെ ഡ്രൈവറുടെ പിഴവ് മൂലമുണ്ടായ 7940 അപകടങ്ങളിൽ മരിച്ചത് 512 പേരാണ്.

മദ്യപിച്ച് വാഹനമോടിച്ചുണ്ടായത് 221 അപകടങ്ങൾ. അപകടങ്ങൾ എവിടെ നടന്നു എന്ന് അന്വേഷിച്ചു പോയാൽ കണക്കുകൾ പിന്നെയും അമ്പരപ്പിക്കും. 2023 ലെ കണക്കിൽ സംസ്ഥാന പാതയിലുണ്ടായത് 10830 അപകടങ്ങൾ, ദേശീയപാതയിൽ 9892, മറ്റ് റോഡുകൾ 27369 എന്നിങ്ങനെ കണക്ക്. ഏത് വർഷത്തെ കണക്കെടുത്താലും ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഇരുചക്രവാഹന അപകടങ്ങളിലാണ്. അത് കഴിഞ്ഞാൽ കാർ അപകടങ്ങൾ.

2016 മുതലുളള കണക്കെടുപ്പ് നടത്തിയാൽ വാഹനാപകടങ്ങളുടെ എണ്ണം താഴേക്ക് വന്നത് ലോകമാകെ ലോക്ക്ഡൗണായി കിടന്ന 2020 ൽ മാത്രം. ലോക്ഡൗണിന് ശേഷം കേരളത്തിലെ വാഹനങ്ങളിലുണ്ടായ വൻ വർധന അപകടങ്ങളുടെ എണ്ണത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിലാകെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 17937814 വാഹനങ്ങളാണ്. 100 ചതുരശ്ര കിലോമീറ്ററിന് 548 കിലോമീറ്ററാണ് കേരളത്തിലെ റോഡ് സാന്ദ്രതയെന്നാണ് 2022 ലെ കണക്ക്. ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണെങ്കിലും ഇത്രയും വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ റോഡ് മതിയോ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി റോഡ് നിർമ്മിക്കുകയും അപ്രായോ​ഗികം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button