102 വയസൊക്കെ ചെറുപ്പം, സ്വപ്നം സ്ട്രോങ്ങാണെങ്കിൽ; 7 ഭൂഖണ്ഡങ്ങളും സന്ദർശിച്ച് ഡൊറോത്തി
നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാൻ പ്രായം ഒരു തടസമാണോ? അല്ല, ആരോഗ്യമുണ്ടെങ്കിൽ ഏത് പ്രായത്തിലും ഏത് സ്വപ്നവും നമുക്ക് നടത്തിയെടുക്കാവുന്നതേയുള്ളൂ. അതിനുള്ള മനസ് വേണം എന്ന് മാത്രം. അതിന് ഉത്തമ ഉദാഹരണമാണ് ഈ 102 -കാരി. ഡൊറോത്തി സ്മിത്ത് ഇപ്പോൾ ഏഴു ഭൂഖണ്ഡങ്ങളിലും സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ആയി മാറിയിരിക്കുകയാണ്.
നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാൻ പ്രായം ഒരു തടസമാണോ? അല്ല, ആരോഗ്യമുണ്ടെങ്കിൽ ഏത് പ്രായത്തിലും ഏത് സ്വപ്നവും നമുക്ക് നടത്തിയെടുക്കാവുന്നതേയുള്ളൂ. അതിനുള്ള മനസ് വേണം എന്ന് മാത്രം. അതിന് ഉത്തമ ഉദാഹരണമാണ് ഈ 102 -കാരി. ഡൊറോത്തി സ്മിത്ത് ഇപ്പോൾ ഏഴു ഭൂഖണ്ഡങ്ങളിലും സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ആയി മാറിയിരിക്കുകയാണ്. ‘Yes Therory’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന അമാർ കണ്ടിലും സ്റ്റാഫാൻ ടെയ്‌ലറുമാണ് ഡൊറോത്തിയുടെ സ്വപ്നം സാക്ഷാത്കരിച്ചത്. ഒക്ടോബറിൽ കാലിഫോർണിയയിലെ മിൽ വാലിയിലെ റെഡ്‌വുഡ്‌സ് റിട്ടയർമെൻ്റ് വില്ലേജിൽ ഒരു സ്റ്റോറി ചെയ്യാനായി പോയപ്പോഴാണ് ഇരുവരും ഡൊറോത്തിയെ കാണുന്നത്.
ഡൊറോത്തിക്ക് യാത്ര ചെയ്യാൻ എത്രമാത്രം ഇഷ്ടമാണ് എന്ന് അവരുടെ സംസാരത്തിൽ നിന്നും ഇരുവർക്കും മനസിലായി. ഏഴ് ഭൂഖണ്ഡങ്ങളും കാണാനുള്ള തന്റെ ആഗ്രഹം അവർ ആ യുവാക്കളോട് വെളിപ്പെടുത്തി. നേരത്തെ ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അൻ്റാർട്ടിക്ക, യൂറോപ്പ് എന്നിവ സന്ദർശിച്ചിരുന്നുവെങ്കിലും ഓസ്‌ട്രേലിയയിൽ അവർ പോയിരുന്നില്ല.
“യാത്രകൾ എനിക്ക് വളരെ പ്രധാനമാണ്, കാരണം അതൊരു വലിയ ലോകമാണ്, ഓരോ രാജ്യവും വ്യത്യസ്തമായ എന്തെങ്കിലും നമുക്ക് വേണ്ടി കാത്തുവച്ചിട്ടുണ്ടാകും. എനിക്ക് അവയെല്ലാം കാണണം, ഈ ജീവിതത്തിൽ അതിൽ ഒന്നും നഷ്ടപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല” എന്നാണ് ഒരു അഭിമുഖത്തിൽ ഡൊറോത്തി പറഞ്ഞത്.
തുടർന്ന് കാൻഡിലും ടെയ്‌ലറും ഡോറോത്തിക്ക് തങ്ങളുടെ സഹായം വാഗ്ദാനം ചെയ്തു. അവർ ഡെസ്റ്റിനേഷൻ NSW, Qantas എന്നിവയുമായി സഹകരിച്ചാണ് ഡൊറോത്തിയുടെ ഓസ്‌ട്രേലിയ സന്ദർശനത്തിനായുള്ള യാത്രാ പദ്ധതി തയ്യാറാക്കുന്നത്. കഴിഞ്ഞയാഴ്ച ഡോറോത്തിയും മകൾ അഡ്രിയെന്നും സിഡ്‌നിയിലേക്ക് പറന്നു. അവരുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്. കാൻഡിലും ടെയ്‌ലറും യാത്രയിൽ അവരെ അനുഗമിച്ചു.’ഒരു സ്വപ്നത്തിനും പ്രായം തടസമല്ല, ഒട്ടും വൈകിയിട്ടില്ല സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക്’ എന്നാണ് മറ്റുള്ളവരോട് ഡൊറോത്തിക്ക് പറയാനുള്ളത്.