Uncategorized
ശ്രീകണ്ഠപുരത്ത് വ്യാപാര സ്ഥാപനത്തിൽ വൻകവർച്ച
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് വ്യാപാര സ്ഥാപനത്തിൽ വൻ കവർച്ച. സി എച്ച് നഗർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എസ്എംഎസ് ട്രേഡേഴ്സിൽ ആണ് മോക്ഷണം നടന്നത്. തിങ്കളാഴ്ച രാത്രി ശക്തമായ മഴയുണ്ടായിരുന്നതിനാൽ മോക്ഷണ വിവരം പുറത്തറിഞ്ഞില്ല.5 ലക്ഷത്തി നാൽപതിനായിരം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ശ്രീകണ്ഠപുരം പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.