Uncategorized
പ്രോബ-3 നാഴികക്കല്ലാവും, ഇസ്രൊയെ ലോകം ഇന്ന് നമിക്കും, വാഴ്ത്തും; വിക്ഷേപണം എങ്ങനെ തത്സമയം കാണാം
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് ഇന്ന് (ഡിസംബര്‍ 4) ഐഎസ്ആര്‍ഒ. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഇരട്ട സാറ്റ്ലൈറ്റ് ദൗത്യമായ പ്രോബ-3 ഇന്ന് ഇസ്രൊ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് വിക്ഷേപിക്കും. സൗര പര്യവേഷണത്തില്‍ പുത്തന്‍ നാഴികക്കല്ലാകുന്ന പരീക്ഷണം എങ്ങനെ തത്സമയം കാണാം എന്ന് നോക്കാം.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 4.08നാണ് പിഎസ്എല്‍വി-സി59 റോക്കറ്റില്‍ പ്രോബ-3 വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ചാനല്‍ വഴി തത്സമയം പ്രോബ-3 ലോഞ്ച് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കാണാം. പ്രോബ-3 വിക്ഷേപണത്തിന്റെ അപ്ഡേറ്റുകള് ഇസ്രൊ ഒഫീഷ്യല്‍ എക്സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടില്‍ പങ്കുവെയ്ക്കുന്നുണ്ട്.