Uncategorized

ട്രിവാൻഡ്രം ക്ലബിന്റെ കൈവശമുളള 5.5 ഏക്കർ ഭൂമി, ഉടമസ്ഥാവകാശം തെളിയിക്കാൻ രേഖകളില്ല, തണ്ടപ്പേർ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിന്റെ കൈവശം ഇരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഭൂമിയുടെ തണ്ടപ്പേർ റവന്യു വകുപ്പ് റദ്ദാക്കി. തുടർ നടപടികൾക്ക് ലാന്റ് റവന്യു കമ്മീഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഉടമസ്ഥാവകാശം നിയമപരമായി തെളിയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ക്ലബ് ഭാരവാഹികൾ പറയുന്നത്.

തലസ്ഥാന നഗരമധ്യത്തിൽ കോടികൾ വിലമതിക്കുന്ന 5.50 ഏക്കറിലാണ് വർഷങ്ങളായി ഉടമസ്ഥാവകാശ തർക്കം നടക്കുന്നത്. ക്ലബ് ക്ലബിന്റേതെന്നും സർക്കാർ അതല്ലെന്നും വാദിക്കുന്ന ഭൂമി ഏറ്റെടുക്കന്നതിന് ഉള്ള ന്ർണ്ണായക നീക്കത്തിലാണ് റവന്യു വകുപ്പ്. ഉടമസ്ഥാവകാശം തെളിയിക്കുന്ന മതിയായ രേഖകൾ ക്ലബിന്റെ കൈവശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തണ്ടപ്പേർ റദ്ദാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button