Uncategorized
അണ്ടര്‍ 19 ഏഷ്യാ കപ്പ്: ക്യാപ്റ്റന്‍ മുഹമ്മദ് അമാന് സെഞ്ചുറി, ജപ്പാനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോര്‍
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ജപ്പാന് 340 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ മുഹമ്മദ് അമാന്‍റെ അപരാജിത സെഞ്ചുറിയുടെയും ആയുഷ് മാത്രെ, കെ പി കാര്‍ത്തികേയ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 118 പന്തില്‍ 122 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ജപ്പാനുവേണ്ടി ഹ്യൂഗോ കെല്ലിയും കീഫര്‍ യമമോട്ടോ ലേക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.