Uncategorized
ഇതരജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്തു; തെലങ്കാനയിൽ പൊലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു
ബെംഗളൂരു: തെലങ്കാനയിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്ന കാരണത്താൽ പൊലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. സഹോദരൻ പരമേശ് ആണ് നാഗമണിയെ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു. ആക്രമണം നടത്തിയതിന് ശേഷം പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഒളിവിൽ പോയ പരമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.