ഒരു വ്യാഴവട്ട കാലത്തെ കാത്തിരിപ്പ്; ഇത്തവണ മഹാകുംഭമേളയ്‌ക്ക് 40 കോടിയിലേറെ ഭക്തരെത്തും
ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായി കണക്കാക്കപ്പെടുന്ന മഹാകുഭമേളയിൽ ഇത്തവണ 40 കോടി പേർ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര ടൂറിസം,സാംസ്കാരിക മന്ത്രാലയവും കൈകോർത്താണ് ഭാരതീയ സംസ്കാരത്തിന്റെ സമ്പന്നമായ വൈവിധ്യം ലോകമറിയുന്ന മഹാകുഭമേള സംഘടിപ്പിക്കുന്നത്. 45 നീണ്ടുനിൽക്കുന്ന കുഭമേള 12 വർഷത്തിലൊരിക്കലാണ് സംഘടിപ്പിക്കുന്നത്.പ്രയാഗ്രാജിലെ ഗംഗാ, യമുന, സരസ്വതി നദികൾ ഒത്തുച്ചേരുന്ന ത്രിവേണി സംഗമത്തിൽ മുങ്ങക്കുളിക്കാൻ ദശലൾക്കണക്കിന് പേരാണ് എത്തുന്നത്. ആത്മാവിന്റെ ശുദ്ധീകരണത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഇത്തവണ ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ആർട്സ്, മ്യൂസിയങ്ങൾ, ആർക്കൈവ്‌സ് എന്നിവ സംയുക്തമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കയ്യെഴുത്തുപ്രതികളും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് മഹാകുഭമേളയുടെ ചരിത്രവും പാരമ്പര്യവും പറയുന്ന ഡിജിറ്റൽ പ്രദർശനം നടത്താനൊരുങ്ങുകയാണ്. സാംസ്കാരിക മന്ത്രാലയവും യുപി സർക്കാരും സംയുക്തമായി സാംസ്കാരിക പ്രകടനങ്ങൾ സംഘടിപ്പിക്കും.
4,000 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന മൂന്ന് സ്റ്റേജുകളും ഇതിന് പുറമേ 10,000-ത്തോളം പേരെ വഹിക്കാൻ ശേഷിയുള്ള ഗംഗാ പന്തലും സർക്കാർ സജ്ജമാക്കും. 20-ലേറെ സ്റ്റേജുകളിലായി വിവിധ കലാകരന്മാർ പരിപാടികൾ അവതരിപ്പിക്കും.ഇതിന് പുറമേ സാഹിത്യ കലാ അക്കാദമിയും മറ്റ് സംഘടനകളും പുസ്ത പ്രദർശനത്തിലൂടെയും ഇന്ത്യൻ പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. കേന്ദ്രം സാംസ്കാരിക ഡോക്യുമെൻ്ററികൾ പ്രദർശിപ്പിക്കും.