വൈ എം സി സി 2024 വിൻ്റർ ക്യാമ്പിൻ്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു
കൂത്തുപറമ്പ് : ” യംങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബ് വിഷൻ 2025 ക്രിക്കറ്റ് കോച്ചിംഗ് ” പരിപാടിയുടെ ഭാഗമായി ‘2024 വിൻ്റർ കോച്ചിംഗ് ക്യാമ്പി’ൻ്റെ ഉൽഘാടനം കൂത്തുപറമ്പ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചു കൊണ്ട് എം പി ഷാഫി പറമ്പിൽ നിർവ്വഹിച്ചു. നാഷണൽ സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈ എം സി സി കോച്ചിംങ് ക്യാമ്പിൽ അംഗമായ ജിയാൻ ദേവിനും സ്റ്റേറ്റ് സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈ എം സി സി ക്യാമ്പിലെ 28 കുട്ടികൾക്കുമുള്ള ഉപഹാരസമർപ്പണവും എം പി നിർവ്വഹിച്ചു.
വൈ എം സി സി പ്രസിഡൻ്റ് അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ദീപക് കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് രാജീവൻ മാറോളി നന്ദിയും പറഞ്ഞു. കൂത്തുപറമ്പ് നഗരസഭാ കൗൺസിലർ എം എൻ അബ്ദുൾ റഹ്മാൻ മുഖ്യഥിതിയായിരുന്നു. കെ എച്ച് എസ് എസ് എജ്യൂക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് രജനീഷ് ,സൂരജ് ധർമ്മാലയം എന്നിവർ ആശംസയറി യിച്ചു സംസാരിച്ചു.