Uncategorized
കാട്ടാനയെ തുരത്തുന്നതിനിടെ അപകടം: ഫോറസ്റ്റ് വാച്ചറുടെ കൈക്ക് ഗുരുതര പരുക്കേറ്റത് പടക്കം പൊട്ടിത്തറിച്ച്
പാലക്കാട്: ഒലവക്കോട് കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ അപകടത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരുക്കേറ്റു. പടക്കം കയ്യിലിരുന്ന് പൊട്ടി ഒലവക്കോട് ആർആർടിയിലെ വാച്ചർ സൈനുൽ ആബിദിനാണ് പരുക്കേറ്റത്. അകത്തേത്തറ നീലിപ്പാറയിൽ കാട്ടാനയെ തുരത്തുന്നതിനിടെയാണ് സംഭവം. പടക്കം എറിയുന്നതിനിടെ കയ്യിലുരുന്ന് പൊട്ടുകയായിരുന്നു. ഇതേ തുടർന്ന് ഫോറസ്റ്റ് വാച്ചറുടെ കൈയ്യിലെ രണ്ടു വിരലുകൾക്ക് ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.