Uncategorized

സിപിഎം ഒറ്റപ്പാലം ഏരിയ സമ്മേളന വേദിയിൽ അപ്രതീക്ഷിത അതിഥിയായി പി സരിൻ; സ്വീകരിച്ച് പ്രവര്‍ത്തകര്‍

പാലക്കാട്: സി പി എം ഒറ്റപ്പാലം ഏരിയ സമ്മേളന വേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തി പി സരിൻ. പാലപ്പുറത്ത് തുടങ്ങിയ പ്രതിനിധി സമ്മേളന വേദിയിലേക്കാണ് പി സരിൻ എത്തിയത്. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്‌ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കുന്ന സമയത്താണ് സരിൻ എത്തിയത്. സരിനെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു. തുടർന്ന് സദസ്സിൽ മുൻപിൽ തന്നെ പ്രവർത്തകർക്കൊപ്പമിരുന്നു.

 

ഇതിനിടെ ഇ എൻ സുരേഷ് ബാബുവുമായും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമായും സരിൻ സംസാരിച്ചു. 11 മണിയോടെയാണ് സരിൻ സമ്മേളന വേദിയിലേക്ക് എത്തിയത്. പ്രവർത്തകരൊടൊപ്പവും നേതാക്കൾക്ക് ഒപ്പവും ഫോട്ടോ എടുത്താണ് പി സരിൻ മടങ്ങിയത്. പാലക്കാട്ട് മത്സരിച്ച് തോറ്റെങ്കിലും പി സരിനെ കൂടെ നിര്‍ത്തുമെന്ന് സിപിഎം നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിൽ ഉള്‍പ്പെടെ പി സരിൻ സജീവമാകുമെന്ന സൂചനയാണ് അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ നൽകുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button