Uncategorized

ആർബിഐ പലിശ കുറയ്ക്കുന്നത് നീളും; നിരക്കിളവ് പ്രതീക്ഷിക്കേണ്ടെന്ന് എച്ച്ഡിഎഫ്സി

 മാസം നടക്കുന്ന അവലോകന യോഗത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കില്ലെന്ന് സൂചന. നേരത്തെ ഡിസംബറിലെ അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ റിപ്പോ നിരക്ക് ആറര ശതമാനത്തിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് എച്ച്ഡിഎഫ്സി ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ആർ ബി ഐ അവലോകന യോഗത്തിൽ മാത്രമേ പലിശ നിരക്കിൽ എന്തെങ്കിലും മാറ്റം വരുത്താനുള്ള സാധ്യതയുള്ളൂ എന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറഞ്ഞ സാഹചര്യത്തിലാണ് അടുത്ത ആഴ്ച റിസർവ് ബാങ്കിന്റെ പുതിയ വായ്പാനയ യോഗം ചേരുന്നത്. നടപ്പ് സാമ്പത്തിക വർഷം രണ്ടാം ഭാഗത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 5.4% ആയാണ് കുറഞ്ഞത്. ആദ്യപാദത്തിൽ 6.7 ശതമാനം ആയിരുന്നു ജിഡിപി.

നഗരമേഖലയിലെ ഡിമാന്റിൽ ഉണ്ടായ കുറവാണ് പ്രധാന പ്രശ്നമായി എച്ച്ഡിഎഫ്സി ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിതമല്ലാത്ത വായ്പകളുടെ വിതരണത്തിൽ ഉണ്ടായ കുറവും ഉപഭോഗരംഗത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പേഴ്സണൽ ലോൺ ക്രെഡിറ്റ് കാർഡ് വായ്പകൾ തുടങ്ങിയ സുരക്ഷിതമല്ലാത്ത വായ്പകളിലാണ് ഇടിവ് ഉണ്ടായത് .അതേസമയം രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലെ ഡിമാൻഡ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം ഭാഗത്തിൽ ഉയരും എന്ന് എച്ച്ഡിഎഫ്സി ബാങ്ക് റിപ്പോർട്ട് പറയുന്നു. കാർഷിക മേഖലയിലുണ്ടായ ഉണർവും സർക്കാർ പദ്ധതികളിലൂടെ പണം വിതരണം ചെയ്തതുമാണ് ഗ്രാമീണ മേഖലയിലെ മുന്നേറ്റത്തിന് കാരണം.

രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിന് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പണപ്പെരുപ്പം തന്നെയാണ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായകമെന്ന് വ്യക്തമാക്കുകയും ചെയ്തു. അനവസരത്തില്‍ നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ഏതൊരു നീക്കവും ‘വളരെ അപകടകരമാണ്’ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button