Uncategorized
ഉദയംപേരൂരിൽ ബൈക്ക് കനാലിൽ വീണ് സ്ത്രീ മരിച്ചു; ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ
കൊച്ചി: കൊച്ചി ഉദയംപേരൂരിൽ ബൈക്ക് കനാലിൽ വീണ് സ്ത്രീക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന പുരുഷനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായത് ഇന്നലെ രാത്രി 10 മണിക്ക് ശേഷം എന്നാണ് നിഗമനം. പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇന്ന് രാവിലെ അപകടം കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. അപ്പോഴേക്കും പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മായ എന്ന സ്ത്രീയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനിൽ എന്നയാളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഉദയംപേരൂരിനടുത്ത് കുരീക്കോട് കനാൽ റോഡിൽ ആയിരുന്നു അപകടം.