Uncategorized
കണ്ടും ചിരിച്ചും കൊതിതീരും മുന്‍പേ മലയാളികളെ വിട്ടുപോയ അബി; ആമിനത്താത്ത മുതല്‍ അമിതാബ് ബച്ചന്‍ വരെയായി മാറി വിസ്മയിപ്പിച്ച പ്രതിഭയെ ഓര്‍ക്കുമ്പോള്‍…
നടനും മിമിക്രി താരവുമായ കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് ഏഴുവര്‍ഷം. മലയാള സിനിമാ ലോകത്തിന് ഞെട്ടലായിരുന്നു അബിയുടെ അപ്രതീക്ഷിത വിയോഗം. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ അബിയെ ആവേശിച്ചതാണ് അനുകരണ കല. സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് കൊച്ചിന്‍ കലാഭവനിലേക്ക് എത്തിയ അബി പിന്നീട് കൊച്ചിന്‍ സാഗറില്‍ ചേര്‍ന്നു. കൊച്ചിന്‍ ഓസ്‌കര്‍ വഴി ഹരിശ്രിയില്‍ എത്തുമ്പോഴേക്കും മിമിക്രി രംഗത്തെ തലപ്പൊക്കമായി അബി മാറി.കോമഡി കാസറ്റുകളുടെ കാലം അടക്കിവാണ മിമിക്രി രാജാവായി അബി. കൂട്ടിന് നാദിര്‍ഷയും ദിലീപും. ദേ മാവേലി കൊമ്പത്തും ഓണത്തിനിടക്ക് പൂട്ടുകച്ചവടവും തുടങ്ങി നിരവധി ഹിറ്റ് കാസറ്റുകളില്‍ അബി തിളങ്ങി.