Uncategorized
ശിവഗിരി മഠത്തിന്റെ വത്തിക്കാനിലെ ലോകമത സമ്മേളനം: ഫ്രാൻസിസ് പാപ്പ ഇന്ന് അനുഗ്രഹ പ്രഭാഷണം നടത്തും
വത്തിക്കാൻ: ശിവഗിരിമഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോകമത സമ്മേളനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് അനുഗ്രഹ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാവും പ്രസംഗം. ശ്രീനാരായണ ഗുരു ആലുവയിൽ സംഘടിപ്പിച്ച ലോകമതസമ്മേളനത്തിൻെറ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വത്തിക്കാനിലും സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്നലെ സ്നേഹ സംഗമം നടന്നു. 15 രാജ്യങ്ങളിൽ നിന്നായി വിവിധ മത മേലധ്യക്ഷൻമാർ സമ്മേളനത്തിൽ പങ്കെടുക്കും. നാളെ സമ്മേളനം സമാപിക്കും.