Uncategorized
വിജയ്‌യുടെ മകന്‍ സംവിധായകനാകുന്നു; ജേസണ്‍ സഞ്ജയ്യുടെ ആദ്യ ചിത്രം അനൗണ്‍സ് ചെയ്തു
വിജയ്‌യുടെ മകന്‍ സംവിധായകനാകുന്നു. ജേസണ്‍ സഞ്ജയ്യുടെ ആദ്യ ചിത്രം അനൗണ്‍സ് ചെയ്തു.സന്ദീപ് കിശാന്‍ നായകനാകും. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം അനൗണ്‍സ് ചെയ്തു. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.
മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷന്‍ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകന്‍, നായകന്‍, സംഗീത സംവിധായകന്‍, എഡിറ്റര്‍ എന്നിവയെല്ലാം ആരെന്നു പുറത്ത് വിടുകയായിരുന്നു.
സംഗീതം തമന്‍.എസ്, എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍, കോ -ഡയറക്ടര്‍ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈന്‍- ട്യൂണേ ജോണ്‍, വി.എഫ്.എക്‌സ് ഹരിഹരസുതന്‍, സ്റ്റില്‍സ് അരുണ്‍ പ്രസാദ് (മോഷന്‍ പോസ്റ്റര്‍), പി.ആര്‍.ഒ ശബരി.