Uncategorized

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഇന്നലെ 80000 കടന്നു; ഇന്നലെ ദര്‍ശനം നടത്തിയത് 80984 ഭക്തര്‍

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഇന്നും 80000 കടന്നു. ഇന്നലെ ദര്‍ശനം നടത്തിയത് 80984 ഭക്തര്‍. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഭക്ത ജനങ്ങളുടെ എണ്ണം 80000 കടക്കുന്നത്. സ്‌പോട് ബുക്കിംഗ് 16584 ആണ്.

ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിട്ടുണ്ട്. മണ്ഡല കാലത്തിനായി നട തുറന്നതിന് ശേഷം ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയത് ഇന്നലെയായിരുന്നു. 88751 പേരാണ് ഇന്നലെ മാത്രം ദര്‍ശനം നടത്തിയത്. സ്‌പോട് ബുക്കിംഗിലും വന്‍ വര്‍ദ്ധനവ് ആണ് ഉണ്ടാകുന്നത്.

 

ഇന്നലെ 15514 പേരാണ് സ്‌പോട് ബുക്കിംഗിലൂടെ എത്തിയത്. പുല്‍മേട് വഴി ഇന്നലെ 768 പേര്‍ ദര്‍ശനത്തിനെത്തി. മണ്ഡലകാലത്തിനായി നടന്ന തുറന്ന ശേഷം ആകെ 10,02,196 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. ഇതുവഴി ദേവസ്വം ബോര്‍ഡിന് 15 കോടി 89 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിച്ചതെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button