Uncategorized
ജോസ് കൊച്ചുപുരയ്ക്കൽ മുപ്പതാം രക്തസാക്ഷിത്വ വാർഷികവും അനുസ്മരണ സമ്മേളനവും നടന്നു
കേളകം : കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോസ് കൊച്ചുപുരയ്ക്കൽ മുപ്പതാം രക്തസാക്ഷിത്വ വാർഷികവും അനുസ്മരണ സമ്മേളനവും നടന്നു. കേളകം ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാർകുളം അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ അഡ്വ. സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി രക്തസാക്ഷി ജോസ് കൊച്ചുപുരയ്ക്കൽ അനുസ്മരണത്തിനായി ഏർപ്പെടുത്തിയ വിദ്യസമുന്നതി എൻഡോവ്മെൻ്റ് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വിപിൻ ജോസഫ്, മണ്ഡലം പ്രസിഡൻ്റ് ടോണി വർഗ്ഗീസ് എന്നിവർ ചേർന്ന് ഡി.സി.സി പ്രസിഡണ്ടിന് കൈമാറി.