Uncategorized

മണിക്കൂറിൽ 280 കിലോ മീറ്റർ വേ​ഗത, സുരക്ഷയ്ക്ക് കവച് 5.0; ‘മെയ്ഡ് ഇൻ ഇന്ത്യ’ ബുള്ളറ്റ് ട്രെയിനുകൾ ഒരുങ്ങുന്നു

മുംബൈ: രാജ്യം ഉറ്റുനോക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് വേ​ഗം കൂടുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ ജോലികൾ വേഗത്തിലായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതിയ്ക്ക് വേണ്ടിയുള്ള മുഴുവൻ സ്ഥലമേറ്റെടുപ്പും പൂർത്തിയായി കഴിഞ്ഞതായും 320 കിലോ മീറ്ററിലധികം ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ തയ്യാറായിക്കഴിഞ്ഞതായുമാണ് റിപ്പോർട്ട്.

മണിക്കൂറിൽ 280 കിലോ മീറ്റർ വരെ വേ​ഗതയിൽ സർവീസ് നടത്താൻ കഴിയുന്ന ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും എന്നതാണ് പ്രധാന സവിശേഷത. ബോഗികളുടെ സസ്‌പെൻഷൻ സംവിധാനങ്ങളിൽ കാര്യമായ പുരോ​ഗതിയാണ് ലക്ഷ്യമിടുന്നത്. നിലവിലെ വന്ദേ ഭാരത് പ്ലാറ്റ്‌ഫോമിൽ നിന്നാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയും തയ്യാറാക്കുക. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) പദ്ധതി ഭാവിയിലെ റെയിൽ വിപുലീകരണത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ.

ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിക്കാൻ റെയിൽവേ ബോർഡ് ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയെ (ഐസിഎഫ്) ചുമതലപ്പെടുത്തിയിട്ടുണ്ട്. 866.87 കോടി രൂപയ്ക്കാണ് ഈ ട്രെയിനുകൾ നിർമിക്കാൻ ബിഇഎംഎല്ലിന് കരാർ നൽകിയിരിക്കുന്നത്. ഓരോ കോച്ചിനും 27.86 കോടി രൂപയാണ് ബിഇഎംഎൽ വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ ആര്‍ഡിഎസ്ഒ എന്ന ഗവേഷണ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച കവച് 5.0 സുരക്ഷ സംവിധാനവും ബുള്ളറ്റ് ട്രെയിനുകളുടെ സവിശേഷതയാണ്. ഏകദേശം 3 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button