Uncategorized
‘ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ അധ്യാപകൻ’, ഓസ്ട്രേലിയയിലെ കുപ്രസിദ്ധ ബാലപീഡകന് പരോളില്ലാതെ ജീവപരന്ത്യം ശിക്ഷ
സിഡ്നി: ശിശുസംരക്ഷണ കേന്ദ്രത്തിലെ ജോലി ചെയ്തിരുന്ന സമയത്ത് എഴുപതിലേറെ പെൺകുട്ടികളെ ബലാത്കാരം ചെയ്യുകയും ലൈംഗികമായി ദുരുപയോഗിക്കുകയും ചെയ്ത 47കാരന് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി. ഓസ്ട്രേലിയയിലെ കുപ്രസിദ്ധനായ ശിശുപീഡകനാണ് ബ്രിസ്ബേനിലെ ജില്ലാ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. ശിക്ഷാ കാലത്തിനിടയിലെ ആദ്യ 27 വർഷത്തേക്ക് പരോൾ പോലും ഇല്ലാതെ ആഷ്ലി പോൾ ഗ്രിഫിത്ത് എന്ന 47കാരൻ ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 1-7 നും ഇടയിൽ പ്രായമുള്ള പെൺകുഞ്ഞുങ്ങളെയായിരുന്നു ഇയാൾ അതിക്രമത്തിന് ഇരയാക്കിയത്. ക്വീൻസ്ലാൻഡ് സംസ്ഥാനത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തുമായി 2003 മുതൽ 2022 വരെയുള്ള കാലത്തായിരുന്നു ഇയാളുടെ കണ്ണില്ലാത്ത ക്രൂരത.