Uncategorized
ശ്രീകണ്ഠാപുരത്ത് എംഡിഎംഎ വേട്ട
ഇരിട്ടി: ശ്രീകണ്ഠാപുരത്ത് എംഡിഎംഎ വേട്ട. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാല്‍ ഐപിഎസിന്റെ നിര്‍ദേശാനുസരണം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ടാപുരം പോലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി ശ്രീകണ്ഠാപുരം അടുക്കത്ത് വീട്ടില്‍ നടത്തിയ റെയ്ഡിലാണ് എംഡിഎംഎയുമായി അടുക്കം സ്വദേശി വരമ്പുമുറിയന്‍ ചാപ്പയില്‍ ഹൗസില്‍ ഷബീര്‍ പിടികൂടിയത്.ശ്രീകണ്ഠാപുരം എസ്‌ഐ എം. വി ഷീജുവും റൂറല്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.